POST 1- ഇമാം മഖ്‌രീസി (മരണം : ഹിജ്‌റ 845)യുടെ തജ്‍രീദു തൗഹീദ് تجريد التوحيد المفيد
تجريد التوحيد المفيد
ഇമാം മഖ്‌രീസി റദിയല്ലാഹു അന്ഹുവിന്റെ (മരണം : ഹിജ്‌റ 845)
തജ്‍രീദു തൗഹീദ് എന്ന കിതാബ് ആണ് ഈ പരമ്പരയിൽ ആദ്യം നാം പഠിക്കുന്നത്;ഇൻ ശാ അല്ലാഹ് .ഇമാം മഖ്‌രീസി റദിയല്ലാഹു അന്ഹു ആദ്യം ഹനഫീ മദ്ഹബുകാരൻ ആയിരുന്നെങ്കിലും പിന്നീട് ശാഫിഈ മദ്‌ഹബിലേക്കു മാറി എന്നാണു മനസ്സിലാവുന്നത്.
തജ്‍രീദു തൗഹീദ് എന്ന കിതാബ് ആണ് ഈ പരമ്പരയിൽ ആദ്യം നാം പഠിക്കുന്നത്;ഇൻ ശാ അല്ലാഹ് .ഇമാം മഖ്‌രീസി റദിയല്ലാഹു അന്ഹു ആദ്യം ഹനഫീ മദ്ഹബുകാരൻ ആയിരുന്നെങ്കിലും പിന്നീട് ശാഫിഈ മദ്‌ഹബിലേക്കു മാറി എന്നാണു മനസ്സിലാവുന്നത്.
MODULE 01/07.05.2018
تجريد التوحيد المفيد
أحمد بن علي بن عبد القادر، أبو العباس الحسيني العبيدي، تقي الدين المقريزي (المتوفى: 845هـ)
.........................
http://shamela.ws/browse.php/book-10045#page-16
مقدمة المؤلف
ഗ്രന്ഥകാരന്റെ ആമുഖം :
الحمد لله ربّ العالمين، والعاقبة للمتقين، وصلّى الله على نبيّنا محمد خاتم النبيين، وعلى آله وصحبه أجمعين
أما بعد
فهذا كتاب جمّ الفوائد، بديع الفرائد، ينتفع به من أراد الله والدّار الآخرة، سمّيته: "تجريد التّوحيد المفيد"
والله أسأل العون على العمل به بمنّه
കിതാബിന്റെ ലിങ്ക്
http://shamela.ws/browse.php/book-10045#page-2
اعلم أن الله سبحانه هو ربّ كل شيءِ ومالكه وإلهه
فالرّب
مصدر ربَّ يَرُبُّ ربًّا فهو رابٌّ
فمعنى قوله تعالى: {رَبِّ الْعَالَمِينَ} : رابُّ العالمين، فإن الربّ - سبحانه وتعالى - هو الخالق الموجد لعباده، القائم بتربيتهم وإصلاحهم، المتكفّل بصلاحهم من خلقٍ ورزقٍ وعافيةٍ وإصلاح دين ودنيا
والإلهيّة: كون العباد يتّخذونه سبحانه محبوبًا مألوها، ويفردونه بالحب والخوف والرجاء والإخبات، والتّوبة والنّذر والطّاعة، والطّلب والتّوكل ونحو هذه الأشياء
_________________
പദപരിചയം:
المُوجِد :معناه- المنشئ ، الخالق على غير مثالٍ سابق
മുൻ മാതൃകയില്ലാതെ ഉണ്ടാക്കുന്നവർ/സൃഷ്ട്ടിക്കുന്നവൻ
الإخبات =
الخشوع والتواضع
കീഴ്വണക്കം / വിനയം
___________
ആശയ സംഗ്രഹം : അല്ലാഹു എല്ലാ വസ്തുക്കളുടെയും റബ്ബും ( നാഥനും )ഉടമസ്ഥനും ഇലാഹും ആണ്. റബ്ബ് സുബ്ഹാനഹു വ തആലാ സൃഷ്ട്ടി കർത്താവും മുന്മാതൃകകൾ ഇല്ലാതെ ഉണ്ടാക്കിയവനും അടിമകളുടെ പരിപാലനവും നന്മയും നോക്കുന്നവനും , സൃഷ്ടിപ്പ് , വിഭവങ്ങൾ നൽകൽ , ആഫിയത്ത് ,അടിമകളുടെ ദീനിന്റെയും ദുന്യാവിന്റെയും വിഷയങ്ങൾ ഇവയിൽ എല്ലാം അടിമകൾക്ക് നന്മ ഉറപ്പു നല്കുന്നവനുമാണ്.
അടിമകൾ അല്ലാഹുവിനെ തങ്ങളുടെ ആരാധ്യനായും തങ്ങളുടെ മഹ്ബൂബ് ആയും ആരാധിക്കുന്നു എന്നതും സ്നേഹം ( എന്തിനെയും ആരെയും സ്നേഹിക്കുന്നത് അല്ലാഹുവിനു വേണ്ടിയാവണം എന്ന ഹദീസിലെ ആശയം ഓർക്കുക - പരിഭാഷകൻ),ഭയം, ആശ, കീഴ്വണക്കം,പശ്ചാത്താപം, നേർച്ച,വഴിപ്പെടൽ /അനുസരണം ( ആത്യന്തികമായ അനുസരണം അല്ലാഹുവിനു മാത്രം - പരിഭാഷകൻ), തേട്ടം, ഭരമേല്പിക്കൽ മുതലായ സകലതും അല്ലാഹുവിനു മാത്രമാകുന്നു എന്നതും അല്ലാഹുവിന്റെ ഇലാഹിയ്യത് എന്ന ആശയം ഉൾക്കൊള്ളുന്നു.
MODULE 02/07.05.2018
എന്താണ് തൗഹീദ് ?
فإن التوحيد
حقيقته: أن ترى الأمور كلها من الله تعالى رؤية تقطع الالتفات إلى الأسباب والوسائط، فلا ترى الخير والشر إلاّ منه تعالى، وهذا المقام يثمر التّوكل، وترك شكاية الخلق، وترك لومهم، والرضا عن الله تعالى ، والتسليم لحكمه
وإذا عرفت ذلك فاعلم أن الربوبية منه تعالى لعباده، والتألّه من عباده له سبحانه، كما أن الرحمة هي الوصلة بينهم وبينه عز وجل
ആശയ സംഗ്രഹം : കാര്യങ്ങൾ എല്ലാം അല്ലാഹുവിൽ നിന്നാണെന്നു മനസ്സിലാക്കുകയും കാര്യങ്ങളുടെ കാരണങ്ങളിലേക്കും മാധ്യമങ്ങളിലേക്കും തിരിയുന്നത് ഒഴിവാക്കി എല്ലാ നന്മ-തിന്മകളും അല്ലാഹുവിൽ നിന്നാണെന്നു ബോധ്യപ്പെടലുമാണ് തൗഹീദിന്റെ അഥവാ ഏകദൈവ വിശ്വാസത്തിന്റെ യാഥാർഥ്യം. അല്ലാഹുവിൽ ശക്തമായ തവക്കുൽ (ഭരമേല്പിക്കൽ) ചെയ്യുക എന്ന ഒരു സ്ഥാനത്തേക്ക് അടിമയെ എത്തിക്കുന്ന ഒരു ദർശനമാണ് ഇത്. യഥാർത്ഥ
മുവഹ്ഹിദ് പടപ്പുകളോട് പരാതി പറയുന്നതും അവരെ ആക്ഷേപിക്കുന്നതും ഒഴിവാക്കുകയും അല്ലാഹുവിന്റെ വിധിക്കു കീഴ്പ്പെടുകയും അത് അംഗീകരിക്കുകയും ചെയ്യുന്നു.
................................
واعلم أن أَنْفَس الأعمال وأجلّها قدرًا: توحيد الله تعالى ، غير أن التّوحيد له قشرتان
الأولى: أن تقول بلسانك: لا إله إلاّ الله، ويسمّى هذا
القول توحيدًا، وهو مُناقِض للتثليث الذي تعتقده النصارى، وهذا التّوحيد يصدر أيضا من المنافق الذي يخالف سرّه جهره
والقشرة الثانية: أن لا يكون في القلب مخالفة ولا إنكار لمفهوم هذا القول، بل يشتمل القلب على اعتقاد ذلك والتصديق به، وهذا هو توحيد عامة النّاس
ولُبَاب التّوحيد: أن يرى الأمور كلها لله تعالى، ثم يقطع الالتفات إلى الوسائط، وأن يعبده سبحانه عبادة يفرده بها، ولا يعبد غيره
ويخرج عن هذا التّوحيد: أتباع الهوى، فكلّ من اتّبع هواه فقد اتّخذ هواه معبوده، قال الله - تعالى -: {أَفَرَأَيْتَ مَنِ اتَّخَذَ إِلَهَهُ هَوَاهُ}
وإذا تأملت عرفت أن عابد الصنم لم يعبده إنما عبد هواه، وهو ميل نفسه إلى دين آبائه، فيتبع ذلك الميل، وميل النفس إلى المألوفات أحد المعاني التي يعبر عنها بالهوى
ويخرج عن هذا التوحيد: السخط على الخلق، والالتفات إليهم، فإن من يرى الكل من الله كيف يسخط على غيره أو يأمل سواه؟
وهذا التوحيد مقام الصديقين
______________
പദപരിചയം:
مُناقِض: (اسم)
فاعل من نَاقَضَ
أَمْرٌ مُنَاقِضٌ : مُخَالِفٌ
contrary
വിരുദ്ധമായ
الأَنْفَسُ
الأَنْفَسُ : الأعظمُ قيمةً
ഏറ്റവും മൂല്യമുള്ള
_________________
ആശയ സംഗ്രഹം : അമലുകളിൽ (കർമ്മങ്ങളിൽ) ഏറ്റവും മൂല്യമുള്ളതും ഏറ്റവും മഹത്തരമായതും അല്ലാഹുവിലുള്ള തൗഹീദാണ്/ ഏകദൈവ വിശ്വാസമാണ്.തൗഹീദിന് രണ്ടു തൊലികൾ ഉണ്ട് . ഒന്നാമത്തെ തൊലി ' ലാ ഇലാഹ ഇല്ലല്ലാഹ് ' എന്ന് പറയൽ ആണ്.ഈ വചനത്തെ തൗഹീദ് എന്ന് പറയുന്നു.ഇത് നസാറാക്കൾ വിശ്വസിക്കുന്ന ത്രിത്വത്തിനു വിരുദ്ധമാണ്.നാവു കൊണ്ടുള്ള തൗഹീദ് അകവും പുറവും വ്യത്യസ്തമായ മുനാഫിഖിൽ (കപട വിശ്വാസിയിൽ ) പോലും കാണപ്പെടാവുന്നതാണ്
തൗഹീദിന്റെ രണ്ടാമത്തെ തൊലി എന്നത് ഹൃദയത്തിൽ ലാ ഇലാഹ ഇല്ലല്ലാഹ് ( അല്ലാഹു അല്ലാതെയൊരു ആരാധ്യനുമില്ല) എന്ന വചനത്തിനു വിരുദ്ധമായതോ നിഷേധിക്കുന്നതോ ആയ ഒന്നും മനസ്സിൽ ഇല്ലാതിരിക്കുകയും ഹൃദയം ആ വചനത്തെ ഉൾക്കൊള്ളുകയും സത്യപ്പെടുത്തുകയും ചെയ്യലാണ്.ഇതാണ് സാധാരണ ജനങ്ങളുടെ തൗഹീദ്.
ഇനി രണ്ടു തൊലികളും കഴിഞ്ഞു തൗഹീദിന്റെ കാമ്പ് എന്നത് എല്ലാ കാര്യങ്ങളും അല്ലാഹുവിനുള്ളതാണ് എന്ന് ബോധ്യപ്പെടലും എല്ലാ തരം മാധ്യമങ്ങളെയും വെടിഞ്ഞു അല്ലാഹുവിനെ മാത്രം ഇബാദത് ചെയ്യുകയും മറ്റൊന്നിനെയും ഇബാദത് ചെയ്യാതിരിയ്ക്കുകയും ചെയ്യുക എന്നതാണ്.സ്വന്തം ദേഹേച്ഛകളെ പിന്തുടർന്ന് ജീവിക്കുന്ന വ്യക്തികൾ തൗഹീദിന്റെ ഒരു വിതാനത്തിൽ എത്തിപ്പെട്ടിട്ടില്ല. ദേഹേച്ഛകളെ പിന്തുടരുന്നവർ യഥാർത്ഥത്തിൽ അവന്റെ ദേഹേച്ഛയെ അവന്റെ ആരാധ്യനാക്കുകയാണ് ചെയ്യുന്നത്.അല്ലാഹു തആലാ പറയുന്നു :
أَفَرَأَيْتَ مَنِ اتَّخَذَ إِلَهَهُ هَوَاهُ وَأَضَلَّهُ اللَّهُ عَلَى عِلْمٍ وَخَتَمَ عَلَى سَمْعِهِ وَقَلْبِهِ وَجَعَلَ عَلَى بَصَرِهِ غِشَاوَةً فَمَن يَهْدِيهِ مِن بَعْدِ اللَّهِ
أَفَلَا تَذَكَّرُونَ
എന്നാല്‍ തന്‍റെ ദൈവത്തെ തന്‍റെ തന്നിഷ്ടമാക്കിയവനെ നീ കണ്ടുവോ? അറിഞ്ഞ് കൊണ്ട് തന്നെ അല്ലാഹു അവനെ പിഴവിലാക്കുകയും, അവന്‍റെ കാതിനും ഹൃദയത്തിനും മുദ്രവെക്കുകയും, അവന്‍റെ കണ്ണിന് മേല്‍ ഒരു മൂടി ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ അല്ലാഹുവിന് പുറമെ ആരാണ് അവനെ നേര്‍വഴിയിലാക്കുവാനുള്ളത്? എന്നിരിക്കെ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നില്ലേ?
(പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 045 ജാഥിയ 23)
ബിംബത്തെ ആരാധിക്കുന്നവർ യഥാർത്ഥത്തിൽ ബിംബത്തെ ആരാധിക്കുന്നില്ല എന്നും അവൻ അവന്റെ ദേഹേച്ഛയെയാണ് ആരാധിക്കുന്നതെന്നും ചിന്തിച്ചാൽ നിനക്ക് മനസ്സിലാകുന്ന കാര്യമാണ്.യഥാർത്ഥത്തിൽ വിഗ്രഹാരാധകന്റെ മനസ്സ് അവന്റെ പൂർവ പിതാക്കളുടെ മതത്തിലേക്ക് ചായുകയും ആ ചായ്‌വിനെ അവൻ പിന്തുടരുകയുമാണ് ചെയ്യുന്നത്.ദേഹേച്ഛ എന്നതിന്റെ ഒരു വിവക്ഷ ഇണക്കപ്പെടുന്ന വസ്തുക്കളിലേക്കുള്ള മനസ്സിന്റെ ചായ്‌വ് എന്നതാണ്.
പടപ്പുകളോട് കോപിക്കുന്നതും പടപ്പുകളിലേക്കു തിരിയുന്നതും (പടപ്പുകളെ ആശ്രയിക്കുന്നതും) തൗഹീദിന്റെ ഈ പദവിയിൽ എത്തിയവരിൽ നിന്ന് ഉണ്ടാകുന്ന കാര്യമല്ല.എല്ലാം അല്ലാഹുവിൽ നിന്ന് ഉത്ഭൂതമാവുന്നു എന്ന് മനസ്സിലാക്കുന്നവൻ എങ്ങിനെ പടപ്പിനോട് കോപിക്കും?എങ്ങിനെ പടപ്പുകളിൽ പ്രതീക്ഷ അർപ്പിക്കും?തൗഹീദിന്റെ ഈ പദവിയിൽ എത്തിയവർ സിദ്ദീഖീങ്ങളുടെ പദവിയിൽ എത്തിയവരാണ് .
MODULE 03/07.05.2018
മക്കയിലെ ബഹുദൈവ വിശ്വാസികൾ (മുശ്രിക്കുകൾ) അല്ലാഹു റബ്ബാണെന്നും അവനാണ് സൃഷ്ടികർത്താവെന്നും അംഗീകരിച്ചിരുന്നു; പക്ഷെ....
ولا ريب أن توحيد الربوبية لم ينكره المشركون، بل أقرّوا بأنه سبحانه وحده خالقهم، وخالق السموات والأرض، والقائم بمصالح العالم كله، وإنما أنكروا توحيد الإلهيّة والمحبّة، كما قد حكى الله تعالى عنهم في قوله: {وَمِنَ النَّاسِ مَنْ يَتَّخِذُ مِنْ دُونِ اللَّهِ أَنْدَاداً يُحِبُّونَهُمْ كَحُبِّ اللَّهِ وَالَّذِينَ آمَنُوا أَشَدُّ حُبّاً لِلَّهِ} ، فلما سووا غيره به في هذا التّوحيد كانوا مشركين
كما قال تعالى: {الْحَمْدُ لِلَّهِ الَّذِي خَلَقَ السَّمَاوَاتِ وَالأرْضَ وَجَعَلَ الظُّلُمَاتِ وَالنُّورَ ثُمَّ الَّذِينَ كَفَرُوا بِرَبِّهِمْ يَعْدِلُونَ}
ആശയ സംഗ്രഹം : മക്കയിലെ ബഹുദൈവ വിശ്വാസികൾ (മുശ്രിക്കുകൾ) തൗഹീദ് റുബൂബിയ്യത്ത് നിഷേധിച്ചിരുന്നില്ല എന്നതിൽ സംശയമില്ല.അല്ലാഹുവാണു അവരെയും ആകാശ ഭൂമികളെയും പടച്ചതെന്നും ലോകത്തെ മുഴുവൻ നന്മയിൽ നയിക്കുന്നത് അല്ലാഹുവാണെന്നും അവർ വിശ്വസിച്ചിരുന്നു.എന്നാൽ തൗഹീദുൽ ഉലൂഹിയ്യതും (അതായത് അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന സത്യം അവർ അംഗീകരിച്ചിരുന്നില്ല) തൗഹീദുൽ മഹബ്ബത്തും ആണ് അവർ നിഷേധിച്ചിരുന്നത്.അല്ലാഹു പറയുന്നു :
وَمِنَ النَّاسِ مَن يَتَّخِذُ مِن دُونِ اللَّهِ أَندَادًا يُحِبُّونَهُمْ كَحُبِّ اللَّهِ
وَالَّذِينَ آمَنُواْ أَشَدُّ حُبًّا لِّلَّهِ وَلَوْ يَرَى الَّذِينَ ظَلَمُواْ إِذْ يَرَوْنَ الْعَذَابَ أَنَّ الْقُوَّةَ لِلَّهِ جَمِيعًا وَأَنَّ اللَّهَ شَدِيدُ الْعَذَابِ
അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്‍മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നത് പോലെ ഈ ആളുകള്‍ അവരെയും സ്നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ. ഈ അക്രമികള്‍ പരലോകശിക്ഷ കണ്‍മുമ്പില്‍ കാണുന്ന സമയത്ത് ശക്തി മുഴുവന്‍ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവര്‍ മനസ്സിലാക്കിയിരുന്നെങ്കിൽ ! (പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 002 അല്‍ ബഖറ 165)
അപ്പോൾ അല്ലാഹു അല്ലാത്തവരെ സ്നേഹിക്കുന്നതിനെ അവർ അല്ലാഹുവിനെ സ്നേഹിക്കുന്നതിനു സമം ആയി കണ്ടപ്പോൾ - രണ്ടും ഒരു പോലെയായി മനസ്സിലാക്കിയപ്പോൾ - അവർ മുശ്രിക്കുകളായി.
അല്ലാഹു പറയുന്നു :
الْحَمْدُ لِلّهِ الَّذِي خَلَقَ السَّمَاوَاتِ وَالأَرْضَ وَجَعَلَ الظُّلُمَاتِ وَالنُّورَ
ثُمَّ الَّذِينَ كَفَرُواْ بِرَبِّهِم يَعْدِلُونَ
ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, ഇരുട്ടുകളും വെളിച്ചവും ഉണ്ടാക്കുകയും ചെയ്ത അല്ലാഹുവിന്നാകുന്നു സ്തുതി. എന്നിട്ടുമതാ സത്യനിഷേധികള്‍ തങ്ങളുടെ രക്ഷിതാവിന് സമന്‍മാരെ വെക്കുന്നു.
(പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 006 അല്‍ അന്‍ ആം 1)
http://shamela.ws/browse.php/book-10045/page-5#page-6
MODULE 04/07.05.2018
വലിയ്യും ഹകമും റബ്ബും അല്ലാഹു മാത്രം
وقد علّم الله سبحانه وتعالى عباده كيفية مباينة الشّرك في توحيد الإلهيّة، وأنه تعالى حقيق بإفراده وليًّا وحكمًا وربًّا، فقال تعالى: {قُلْ أَغَيْرَ اللَّهِ أَتَّخِذُ وَلِيّاً} وقال: {أَفَغَيْرَ اللَّهِ أَبْتَغِي حَكَماً} وقال: {قُلْ أَغَيْرَ اللَّهِ أَبْغِي رَبّاً}
ആശയ സംഗ്രഹം : തൗഹീദുൽ ഇലാഹിയ്യത്തിൽ ശിർക്ക് വരുന്ന വിധം എങ്ങിനെയെല്ലാമാണെന്നു അല്ലാഹു പഠിപ്പിച്ചിട്ടുണ്ട്.യഥാർത്ഥ വലിയ്യും ഹകമും റബ്ബും അല്ലാഹു മാത്രമാണ് . അല്ലാഹുവിന്റെ വചനങ്ങൾ ശ്രദ്ധിക്കുക :
قُلْ أَغَيْرَ اللّهِ أَتَّخِذُ وَلِيًّا فَاطِرِ السَّمَاوَاتِ وَالأَرْضِ وَهُوَ يُطْعِمُ وَلاَ يُطْعَمُ
قُلْ إِنِّيَ أُمِرْتُ أَنْ أَكُونَ أَوَّلَ مَنْ أَسْلَمَ
وَلاَ تَكُونَنَّ مِنَ الْمُشْرِكَينَ
( നബിയേ )പറയുക ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവായ അല്ലാഹുവെയല്ലാതെ ഞാന്‍ രക്ഷാധികാരിയായി സ്വീകരിക്കുകയോ? അവനാകട്ടെ ആഹാരം നല്‍കുന്നു. അവന്ന് ആഹാരം നല്‍കപ്പെടുകയില്ല. പറയുക: തീര്‍ച്ചയായും അല്ലാഹുവിന് കീഴ്പെട്ടവരില്‍ ഒന്നാമനായിരിക്കുവാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. നീ ഒരിക്കലും ബഹുദൈവാരാധകരില്‍ പെട്ടുപോകരുത്.
(പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 006 അല്‍ അന്‍ ആം 14)
أَفَغَيْرَ اللّهِ أَبْتَغِي حَكَمًا وَهُوَ الَّذِي أَنَزَلَ إِلَيْكُمُ الْكِتَابَ مُفَصَّلاً
وَالَّذِينَ آتَيْنَاهُمُ الْكِتَابَ يَعْلَمُونَ أَنَّهُ مُنَزَّلٌ مِّن رَّبِّكَ بِالْحَقِّ
فَلاَ تَكُونَنَّ مِنَ الْمُمْتَرِينَ
( നബിയേ )പറയുക
: അപ്പോള്‍ വിധികര്‍ത്താവായി ഞാന്‍ അന്വേഷിക്കേണ്ടത് അല്ലാഹു അല്ലാത്തവരെയാണോ? അവനാകട്ടെ, വിശദവിവരങ്ങളുള്ള വേദഗ്രന്ഥം നിങ്ങള്‍ക്കിറക്കിത്തന്നവനാകുന്നു. അത് സത്യവുമായി നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഇറക്കപ്പെട്ടതാണെന്ന് നാം മുമ്പ് വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ക്കറിയാം. അതിനാല്‍ നീ ഒരിക്കലും സംശയാലുക്കളില്‍ പെട്ടുപോകരുത്.
(പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 006 അല്‍ അന്‍ ആം 114)
قُلْ أَغَيْرَ اللّهِ أَبْغِي رَبًّا وَهُوَ رَبُّ كُلِّ شَيْءٍ
وَلاَ تَكْسِبُ كُلُّ نَفْسٍ إِلاَّ عَلَيْهَا
وَلاَ تَزِرُ وَازِرَةٌ وِزْرَ أُخْرَى
ثُمَّ إِلَى رَبِّكُم مَّرْجِعُكُمْ فَيُنَبِّئُكُم بِمَا كُنتُمْ فِيهِ تَخْتَلِفُونَ
( നബിയേ )പറയുക രക്ഷിതാവായിട്ട് അല്ലാഹുവല്ലാത്തവരെ ഞാന്‍ തേടുകയോ? അവനാകട്ടെ മുഴുവന്‍ വസ്തുക്കളുടെയും രക്ഷിതാവാണ്. ഏതൊരാളും ചെയ്ത് വെക്കുന്നതിന്‍റെ ഉത്തരവാദിത്തം അയാള്‍ക്ക് മാത്രമായിരിക്കും. ഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം ചുമക്കുന്നതല്ല. അനന്തരം നിങ്ങളുടെ രക്ഷിതാവിങ്കലേക്കാണ് നിങ്ങളുടെ മടക്കം. ഏതൊരു കാര്യത്തില്‍ നിങ്ങള്‍ അഭിപ്രായഭിന്നത പുലര്‍ത്തിയിരുന്നുവോ അതിനെപ്പറ്റി അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്.
(പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 006 അല്‍ അന്‍ ആം 164)
فلا وليّ ولا حكم ولا ربّ إلاّ الله، الذي من عدل به غيره فقد أشرك في ألوهيّته ولو وحّد ربوبيّته، فتوحيد الربوبيّة هو الذي اجتمعت فيه الخلائق مؤمنها وكافرها، وتوحيد الإلهيّة مفرق الطرق بين المؤمنين والمشركين، ولهذا كانت كلمة الإسلام: لا إله إلاّ الله، ولو قال: لا ربّ إلاّ الله أجزاه عند المحققين، فتوحيد الألوهيّة هو المطلوب من العباد، ولهذا كان أصل "الله" الإله، كما هو قول سيبويه، وهو الصحيح، وهو قول جمهور أصحابه إلاّ من شذّ منهم.
وبهذا الاعتبار الذي قررنا به الإله وأنه المحبوب، لاجتماع صفات الكمال فيه، كان الله: هو الاسم الجامع لجميع معاني الأسماء الحسنى والصفات العليا، وهو الذي ينكره المشركون، ويحتج الربّ - سبحانه وتعالى - عليهم بتوحيدهم ربوبيّته على توحيد ألوهيّته، كما قال الله - تعالى -: {قُلِ الْحَمْدُ لِلَّهِ
وَسَلامٌ عَلَى عِبَادِهِ الَّذِينَ اصْطَفَى آللَّهُ خَيْرٌ أَمَّا يُشْرِكُونَ أَمَّنْ خَلَقَ السَّمَاوَاتِ وَالأرْضَ وَأَنْزَلَ لَكُمْ مِنَ السَّمَاءِ مَاءً فَأَنْبَتْنَا بِهِ حَدَائِقَ ذَاتَ بَهْجَةٍ مَا كَانَ لَكُمْ أَنْ تُنْبِتُوا شَجَرَهَا أَإِلَهٌ مَعَ اللَّهِ بَلْ هُمْ قَوْمٌ يَعْدِلُونَ}
അപ്പോൾ യഥാർത്ഥത്തിൽ വലിയ്യും (രക്ഷാധികാരി)ഹകമും(വിധി കർത്താവ്) റബ്ബും അല്ലാഹു മാത്രമാണ്.ഈ മൂന്നു വിഷയത്തിലും മറ്റാരെയെങ്കിലും അല്ലാഹുവിനു തുല്യനായി ഒരാൾ പരിഗണിച്ചാൽ അവൻ അല്ലാഹുവിന്റെ ഉലൂഹിയ്യത്തിൽ ശിർക്ക് ചെയ്തവനായി - അല്ലാഹു റബ്ബാണ് എന്ന് അവൻ അംഗീകരിച്ചാൽ പോലും.റുബൂബിയ്യത്തിലെ തൗഹീദ് എന്നത് സത്യ വിശ്വാസികളും ബഹുദൈവ വിശ്വാസികളും ഏകോപിച്ചു അംഗീകരിക്കുന്ന വിഷയമാണ്.എന്നാൽ അവരെ തമ്മിൽ വേർതിരിക്കുന്നത് ഉലൂഹിയ്യത്തിലെ തൗഹീദ് (ആരാധനക്ക് അർഹൻ അല്ലാഹു മാത്രമാണ് എന്ന വിഷയം) സംബന്ധിച്ച വിഷയമാണ്. അത് കൊണ്ടാണ് ഇസ്‌ലാമിന്റെ സത്യ സാക്ഷ്യ വചനം ' ലാ ഇലാഹ ഇല്ലല്ലാഹ്' എന്നായതു.' ലാ റബ്ബ ഇല്ലല്ലാഹു ' എന്നായിരുന്നെങ്കിൽ മുഹഖിഖുകൾക്കു അത് മതിയാകുമായിരുന്നു.അതിനാൽ അടിമയിൽ നിന്ന് പ്രത്യേകമായി തേടപ്പെടുന്ന കാര്യം ഉലൂഹിയ്യത്തിലെ തൗഹീദ് അംഗീകരിക്കുക എന്നതാണ്( തൗഹീദ് റുബൂബിയ്യത്തു മക്കാ മുശ്രിക്കുകൾ ആദ്യമേ അംഗീകരിച്ചിരുന്നുവല്ലോ).അത് കൊണ്ടാണ് സീബവൈഹി പറഞ്ഞ പോലെ 'അല്ലാഹ്' എന്ന പദത്തിന്റെ അസൽ അൽ ഇലാഹ് എന്നാണെന്നു പറയുന്നത്. അല്ലാഹ് എന്ന പദം അല്ലാഹുവിന്റെ എല്ലാ ഉത്തമ നാമങ്ങളും ഉന്നത ഗുണ വിശേഷണങ്ങളും സമഗ്രമായി ഉൾക്കൊള്ളുന്ന പദമാണ്.അതാണ് മുശ്രിക്കുകൾ നിഷേധിച്ചത്( അതായത് അവന്റെ സമ്പൂർണ്ണ ഗുണവിശേഷങ്ങളോടെ അവർ അംഗീകരിച്ചിരുന്നില്ല ; അല്ലാഹുവിലുള്ള അവരുടെ വിശ്വാസം പൂർണ്ണമായിരുന്നില്ല എന്ന് സാരം-പരിഭാഷകൻ) അല്ലാഹു പറയുന്നു :
قُلِ الْحَمْدُ لِلَّهِ وَسَلامٌ عَلَى عِبَادِهِ الَّذِينَ اصْطَفَى
آللَّهُ خَيْرٌ أَمَّا يُشْرِكُونَ
( നബിയേ, ) പറയുക: അല്ലാഹുവിന് സ്തുതി. അവന്‍ തെരഞ്ഞെടുത്ത അവന്‍റെ ദാസന്‍മാര്‍ക്ക് സമാധാനം. അല്ലാഹുവാണോ ഉത്തമന്‍; അതല്ല, ( അവനോട് ) അവര്‍ പങ്കുചേര്‍ക്കുന്നവയോ?
أَمَّنْ خَلَقَ السَّمَاوَاتِ وَالأَرْضَ وَأَنزَلَ لَكُم مِّنَ السَّمَاء مَاء فَأَنبَتْنَا بِهِ حَدَائِقَ ذَاتَ بَهْجَةٍ مَّا كَانَ لَكُمْ أَن تُنبِتُوا شَجَرَهَا
أَإِلَهٌ مَّعَ اللَّهِ
بَلْ هُمْ قَوْمٌ يَعْدِلُونَ
അഥവാ, ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും ചെയ്തവനോ? ( അതോ അവരുടെ ദൈവങ്ങളോ! ) എന്നിട്ട് അത് ( വെള്ളം ) മൂലം കൌതുകമുള്ള ചില തോട്ടങ്ങള്‍ നാം മുളപ്പിച്ചുണ്ടാക്കിത്തരികയും ചെയ്തു. അവയിലെ വൃക്ഷങ്ങള്‍ മുളപ്പിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? അല്ല, അവര്‍ വ്യതിചലിച്ചു പോകുന്ന ഒരു ജനതയാകുന്നു.
(പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 027 നമ്ല്‍ 59 & 60)
http://quranmalayalam.com/quran/malar/27.htm
وكلما ذكر تعالى من آياته جملة من الجمل قال عقبها: {أَإِلَهٌ مَعَ اللَّهِ} ؟، فأبان سبحانه وتعالى بذلك أن المشركين إنما كانوا يتوقفون في إثبات توحيد الإلهيّة لا الربوبيّة، على أن منهم من أشرك في الربوبيّة كما يأتي بعد ذلك إن شاء الله - تعالى -.
وبالجملة فهو تعالى يحتج على منكري الإلهيّة بإثباتهم الربوبيّة
അല്ലാഹു ആവർത്തിച്ചു ചോദിക്കുന്നത് ശ്രദ്ധിക്കുക :
أَإِلَهٌ مَّعَ اللَّهِ
'അല്ലാഹുവോടൊപ്പം വേറെ വല്ല ഇലാഹുമുണ്ടോ ?'. ഇതിൽ നിന്നും മുശ്രിക്കുകൾ തൗഹീദ് ഉലൂഹിയ്യത്തിന്റെ കാര്യത്തിലാണ് സംശയിച്ചിരുന്നതെന്നും തൗഹീദ് റുബൂബിയ്യത്തിന്റെ വിഷയത്തിൽ ആയിരുന്നില്ലെന്നും അല്ലാഹു വ്യക്തമാക്കുന്നതായി മനസ്സിലാക്കാം.എന്നാൽ തൗഹീദ് റുബൂബിയ്യത്തു നിഷേധിച്ചവരും അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.മൊത്തത്തിൽ മനസ്സിലാക്കാവുന്ന തൗഹീദ് റുബൂബിയ്യത്തു അംഗീകരിക്കുകയും തൗഹീദ് ഉലൂഹിയ്യത് നിഷേധിക്കുകയും ചെയ്ത ബഹുദൈവ വിശ്വാസികൾക്കെതിരെയാണ് അല്ലാഹു ഇവിടെ തെളിവ് നിരത്തുന്നത് എന്നാണു.
http://shamela.ws/browse.php/book-10045/page-5#page-7
MODULE 05/10.05.2018
അല്ലാഹു ജനങ്ങളുടെ റബ്ബും രാജാവും ഇലാഹുമാകുന്നു:
والملك: هو الآمر الناهي الذي لا يخلق خلقًا بمقتضى ربوبيّته ويتركهم سدى معطلين لا يؤمرون ولا ينهون، ولا يثابون ولا يعاقبون، فإن الملك هو الآمر الناهي، المعطي المانع، الضار النافع، المثيب المعاقب، ولذلك جاءت الاستعاذة في سورة الناس وسورة الفلق بالأسماء الحسنى الثلاثة: الربّ والملك والإله، فإنه لما قال: {قُلْ أَعُوذُ بِرَبِّ النَّاسِ} كان فيه إثبات أنه خالقهم وفاطرهم، فبقي أن يقال: لَمّا خلقهم هل كلّفهم وأمرهم ونهاهم؟، قيل: نعم، فجاء: {مَلِكِ النَّاسِ} ، فأثبت الخلق والأمر {أَلا لَهُ الْخَلْقُ وَالأمْرُ} ، فلما قيل ذلك، قيل: فإذا كان ربا موجدًا، وملكا مكلفا، فهل يحب ويرغب إليه، ويكون التوجه إليه غاية الخلق والأمر، قيل: {إِلَهِ النَّاسِ} أي: مألوههم ومحبوبهم، الذي لا يتوجّه العبد المخلوق المكلّف العابد إلا له، فجاءت الإلهيّة خاتمة وغاية، وما قبلها كالتوطئة لها
ആശയ സംഗ്രഹം :അല്ലാഹു മലിക് അഥവാ രാജാവ് ആണെന്ന് പറയുന്നതിന്റെ വിവക്ഷ എന്താണ് ? രാജാവ് കല്പിക്കുന്നവനും നിരോധിക്കുന്നവനുമാണ് . ജനങ്ങളുടെ രാജാവായ അല്ലാഹു ജനങ്ങളെ പടച്ചു വെറുതെ എങ്ങിനെയെങ്കിലും ജീവിക്കാൻ വിടുന്നവനല്ല; പ്രതിഫലമോ ശിക്ഷയോ ഒന്നും നല്കാത്തവനുമല്ല. ജനങ്ങളുടെ രാജാവായ അല്ലാഹു കൽപ്പിക്കുകയും നിരോധിക്കുകയും ചെയ്യുന്നവനാണ്.നൽകുകയും തടയുകയും ചെയ്യുന്നവനാണ്.ഉപകാരം ചെയ്യുന്നവനും ഉപദ്രവം ചെയ്യുന്നവനാണ്.പ്രതിഫലം നൽകുന്നവനും ശിക്ഷ നല്കുന്നവനുമാണ്. അതിനാലാണ് സൂറത്തുൽ ഫലഖിലും സൂറതുന്നാസിലും അല്ലാഹവിന്റെ അസ്മാഉൽ ഹുസ്നായിൽ പെട്ട മൂന്നു ഉത്തമ നാമങ്ങളായ അർറബ്ബ് , അൽ മലിക് , അൽ ഇലാഹ് എന്നിവ കൊണ്ട് ഇസ്തിആദത് (കാവൽ തേടൽ )വന്നിരിക്കുന്നത്.
قُلْ أَعُوذُ بِرَبِّ النَّاسِ
'പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു'
എന്ന വചനത്തിൽ, അല്ലാഹു സൃഷ്ടികർത്താവും ഫാഥ്വിറും ആണെന്ന് സ്ഥിരപ്പെടുത്തുന്നുണ്ട്.അപ്പോൾ പിന്നെ അവൻ അവന്റെ പടപ്പുകളോട് എന്തെങ്കിലും നിര്ബന്ധിച്ചിട്ടുണ്ടോ, കല്പിച്ചിട്ടുണ്ടോ , നിരോധിച്ചിട്ടുണ്ടോ ? അതെ എന്നാണു അടുത്ത വചനത്തിൽ നിന്ന് നമുക്ക് മറുപടി ലഭിക്കുക,അല്ലാഹുതുടർന്ന് പറയുന്നു :
مَلِكِ النَّاسِ
'മനുഷ്യരുടെ രാജാവിനോട്.'
അപ്പോൾ സൃഷ്ടിപ്പും ശാസനാധികാരവും അല്ലാഹുവിനാണെന്നു സ്ഥിരപ്പെട്ടു. അതെ- അല്ലാഹു പറയുന്നു :
إِنَّ رَبَّكُمُ اللّهُ الَّذِي خَلَقَ السَّمَاوَاتِ وَالأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ أَلاَ لَهُ الْخَلْقُ وَالأَمْرُ تَبَارَكَ اللّهُ رَبُّ الْعَالَمِينَ
തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറുദിവസങ്ങളിലായി ( ഘട്ടങ്ങളിലായി ) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. രാത്രിയെക്കൊണ്ട് അവന്‍ പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത് പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്‍റെ കല്‍പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ ( അവന്‍ സൃഷ്ടിച്ചിരിക്കുന്നു. ) അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ.് ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു.
മുന്മാതൃകകൾ ഇല്ലാതെ പടപ്പുകളെ പടച്ച റബ്ബുംനിര്ബന്ധമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്ന രാജാവും അല്ലാഹുവാണെന്നു ബോധ്യപ്പെട്ടാൽ /സ്ഥിരപെട്ടാൽ പിന്നെ സൃഷ്ടിപ്പിന്റെയും ശാസനാധികാരത്തിന്റെയും പരമ കാഷ്ഠയായ അല്ലാഹുവിനെയല്ലേ ആഗ്രഹിക്കേണ്ടത്?അവനെയല്ലേ പ്രേമിക്കേണ്ടത്?അവനിലേക്കല്ലേ തിരിയേണ്ടത്? അതെ - അല്ലാഹു തുടർന്ന് പറയുന്നു :
إِلَهِ النَّاسِ
'മനുഷ്യരുടെ ദൈവത്തോട്/ഇലാഹിനോട് /ആരാധ്യനോട് '.
അതായത് അല്ലാഹുവാണ് ജനങ്ങളുടെ ആരാധ്യനും മഹ്ബൂബും. മുകല്ലഫായ ആബിദായ പടക്കപ്പെട്ട ദാസൻ അല്ലാഹുവിനെയല്ലാതെ ലക്‌ഷ്യം വയ്ക്കുകയില്ല / ലക്‌ഷ്യം വയ്ക്കരുത്.അപ്പോൾ സൂറതുന്നാസിൽ അല്ലാഹുവിന്റെ ഇലാഹിയ്യത് എന്ന വിശേഷണമാണ് അവസാനമായും ലക്ഷ്യമായും പറഞ്ഞത്.മറ്റു രണ്ടു നാമങ്ങളും - റബ്ബ്, മലിക് എന്നിവ - അതിനു ആമുഖമായി പറഞ്ഞതാണ്.
وهاتان السورتان أعظم عَوْذَة في القرآن، وجاءت الاستعاذة بهما
وقت الحاجة إلى ذلك، وهو حين سحر النبي صلى الله عليه وسلم، وخيّل إليه أنه يفعل الشيء صلى الله عليه وسلم وما فعله، وأقام على ذلك أربعين يوما، كما في الصحيح
وكانت عقد السّحر إحدى عشرة عقدة، فأنزل الله المعوّذتين إحدى عشرة آية، فانحلّت بكلّ آيةٍ عقدةٍ
ആശയ സംഗ്രഹം : കാവൽ തേട്ടത്തിന്റെ ഏറ്റവും മഹത്തായ രണ്ടു സൂറത്തുകളാണ് സൂറത്തുൽ ഫലഖും സൂറത്തുന്നാസും. ആവശ്യമായ സന്ദർഭത്തിൽ തന്നെയാണ് അവ കൊണ്ടുള്ള കാവൽ തേട്ടം ഖുർആനിൽ വന്നത്.സ്വഹീഹായ ഹദീസിൽ സ്ഥിരപ്പെട്ടിട്ടുള്ളത് പോലെ തിരു നബിക്കു സിഹ്ർ ചെയ്യപ്പെടുകയും നബി ചെയ്യാത്തത് നബി ചെയ്തതായി നബിക്കു തോന്നുകയും നാൽപ്പതു ദിവസം ഈ അവസ്ഥ തുടരുകയും ചെയ്തപ്പോഴായിരുന്നു ഈ സൂറത്തുകളുടെ അവതരണം.പതിനൊന്നു കെട്ടുകളായിരുന്നു സിഹ്‌റിന്റെ കെട്ടുകൾ.അപ്പോൾ അല്ലാഹു മുഅവ്വിദതൈനി (ഈ സൂറത്തുകളിലൂടെ ) യിലൂടെ പതിനൊന്നു ആയത്തുകൾ അവതരിപ്പിച്ചു.ഓരോ ആയത്ത് കൊണ്ടും ഓരോ കെട്ടു അഴിഞ്ഞു
وتعلقت الاستعاذة في أوائل القرآن
باسمه الإله، وهو المعبود وحده، لاجتماع صفات الكمال فيه. ومناجاة العبد لهذا الإله الكامل، ذي الأسماء الحسنى والصفات العليا، المرغوب إليه؛ في أن يعيذ عبده الذي يناجيه بكلامه من الشيطان الحائل بينه وبين مناجاة ربّه. ثم استحب التعليق باسم الإله في جميع المواطن الذي يقال فيها: " أعوذ بالله من الشيطان الرّجيم "، لأن اسم الله - تعالى - هو الغاية للأسماء، ولهذا كان كل اسم بعده لا يتعرف إلاّ به، فتقول: الله هو السّلام، المؤمن، المهيمن، فالجلالة تعرّف غيرها، وغيرها لا يعرفها
.....................................
ആശയ സംഗ്രഹം: വിശുദ്ധ ഖുർആനിന്റെ തുടക്കത്തിലും അൽ ഇലാഹ് എന്ന അല്ലാഹുവിന്റെ നാമം കൊണ്ടുള്ള കാവൽ തേട്ടമുണ്ട്.അൽ ഇലാഹ് അഥവാ അല്ലാഹു മാത്രമാണ് ആരാധ്യൻ.മുഴുവൻ സമ്പൂർണ്ണ ഗുണ വിശേഷണങ്ങളും അല്ലാഹുവിൽ സമ്മേളിച്ചിരിക്കുന്നു.വിശിഷ്ട നാമങ്ങൾ ഉള്ള ,ഉന്നത ഗുണ വിശേഷണങ്ങൾ ഉള്ള സമ്പൂർണ്ണനായ അല്ലാഹുവിനോട് ദാസൻ തേടുന്നു- ദാസനും അവന്റെ നാഥനും തമ്മിലുള്ള സംഭാഷണത്തിൽ മറയിടുന്ന ശൈതാനിൽ നിന്ന് ദാസന് കാവൽ ലഭിക്കുന്നതിനായി.أعوذ بالله من الشيطان الرّجيم
എന്ന് പറയുന്ന ഇടങ്ങളിൽ എല്ലാം അൽ ഇലാഹിന്റെ നാമം- അല്ലാഹ് എന്ന നാമം - ബന്ധിച്ചിരിക്കുന്നു.അല്ലാഹ് എന്ന നാമം അവന്റെ നാമങ്ങളിൽ ഏറ്റവും മഹത്തരമാണ്.അതല്ലാത്ത നാമങ്ങളൊക്കെ അല്ലാഹുവിലേക്ക് ചേർത്താണ് അറിയപ്പെടുന്നത്.അല്ലാഹു സലാമാണ് ,അല്ലാഹു മുഹൈമിനാണ് എന്നൊക്കെ പറയുന്നത് പോലെ.
http://shamela.ws/browse.php/book-10045/page-7#page-8
MODULE 06/10.05.2018
ഇലാഹിയ്യത്തിലെ ശിർക്ക്
وشرك الأمم كله نوعان: شرك في الإلهيّة، وشرك في الربوبيّة
فالشرك في الإلهيّة والعبادة: هو الغالب على أهل الإشراك، وهو شرك عبّاد الأصنام، وعبّاد الملائكة، وعبّاد الجّن، وعبّاد المشايخ والصالحين الأحياء والأموات، الذين قالوا: {مَا نَعْبُدُهُمْ إِلاّ لِيُقَرِّبُونَا إِلَى اللَّهِ زُلْفَى} ، ويشفعوا لنا عنده، وينالنا بسبب قربهم من الله وكرامته لهم قرب وكرامة، كما هو المعهود في الدنيا من حصول الكرامة والزلفى لمن يخدم أعوان الملك وأقاربه وخاصته
ആശയ സംഗ്രഹം : സമൂഹങ്ങളിൽ ശിർക്ക് നടമാടുന്നത് രണ്ടു തരത്തിലാണ്; ഇലാഹിയ്യത്തിലെ ശിർക്കും റുബൂബിയ്യത്തിലെ ശിർക്കും.ഇലാഹിയ്യാത്തിലും ഇബാദത്തിലും ഉള്ള ശിർക്ക് ശിർക്കിന്റെ ആളുകൾക്കിടയിൽ സാധാരണമാണ്. ബിംബങ്ങളെയും മലക്കുകളെയും ജിന്നുകളെയും ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ശൈഖുമാരെയും സ്വാലിഹീങ്ങളെയും ഇബാദത് ചെയ്യുന്നവരുടെ /ആരാധിക്കുന്നവരുടെ ശിർക്ക് ഇത്തരത്തിൽ പെട്ടതാണ്.അവർ ഇങ്ങിനെയാണ് ന്യായം പറയുക :
مَا نَعْبُدُهُمْ إِلاّ لِيُقَرِّبُونَا إِلَى اللَّهِ زُلْفَى
'അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്' ( ശ്രദ്ധിക്കുക : അവർ ഇങ്ങിനെയാണ് ശിർക്ക് ചെയ്യുന്നതിന് ന്യായം പറഞ്ഞിരുന്നത് എന്ന് ഖുർആൻ സൂറത്തു സുമർ മൂന്നാം ആയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്).തങ്ങൾ അവരെ ആരാധിക്കുന്നത് കൊണ്ട് അവർ തങ്ങൾക്ക് വേണ്ടി അല്ലാഹുവിന്റെ അടുക്കൽ ശിപാർശ ചെയ്യുമെന്നും അവർക്കു അല്ലാഹുവിന്റെ അടുക്കലുള്ള സാമീപ്യവും കറാമതും കാരണം തങ്ങൾക്കും അവന്റെ സാമീപ്യവും കറാമതും അവർ നേടിത്തരുമെന്നും മുശ്രിക്കുകൾ വിശ്വസിച്ചു.ദുൻയാവിൽ രാജാക്കന്മാരുടെ സഹായികളും കുടുംബക്കാരും പ്രത്യേകക്കാരുമായ ആളുകളെ സേവിക്കുന്നവർക്കു രാജാവിന്റെ അടുക്കൽ പദവിയും സാമീപ്യവും കിട്ടുന്ന പോലെയാണ് അവർ ഇത് കണക്കാക്കിയത്.
(പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 039 സുമര്‍ 03 കാണുക :
أَلَا لِلَّهِ الدِّينُ الْخَالِصُ وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاء مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَى إِنَّ اللَّهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ إِنَّ اللَّهَ لَا يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ
അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ ( പറയുന്നു: ) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.)
والكتب الإلهيّة كلها من أولها إلى آخرها تبطل هذا المذهب وتردّه، وتقبّح أهله، وتنص على أنهم أعداء الله - تعالى -، وجميع الرسل - صلوات الله عليهم - متفقون على ذلك، من أولهم إلى آخرهم، وما أهلك الله تعالى من أهلك من الأمم إلاّ بسبب هذا الشرك، ومن أجله
وأصله: الشرك في محبّة الله، قال تعالى: {يُحِبُّونَهُمْ كَحُبِّ اللَّهِ وَالَّذِينَ آمَنُوا أَشَدُّ حُبّاً لِلَّهِ} ، فأخبر سبحانه وتعالى أنه من أحبّ مع الله شيئًا غيره كما يحبّه فقد اتّخذ ندًّا من دونه. وهذا على أصح
القولين في الآية: أنهم يحبونهم كما يحبون الله، وهذا هو العدل المذكور في قوله تعالى: {ثُمَّ الَّذِينَ كَفَرُوا بِرَبِّهِمْ يَعْدِلُونَ} ، والمعنى على أصح القولين: أنهم يعدلون به غيره في العبادة، فيسوون بينه وبين غيره في الحبّ والعبادة
വേദഗ്രൻഥങ്ങൾ മുഴുവൻ അവയുടെ തുടക്കം മുതൽ ഒടുക്കം വേറെ ഇത്തരം ശിർക്കിനെ/ ബഹുദൈവാരാധനയെ നിരാകരിക്കുകയും ഖണ്ഡിക്കുകയും അതിന്റെ വാഹകരെ മോശക്കാരായി പ്രഖ്യാപിക്കുകയും അത്തരം ആളുകൾ അല്ലാഹുവിന്റെയും അല്ലാഹുവിന്റെ ദൂതന്മാരുടെയും ശത്രുക്കളാണെന്നു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.ആദ്യം മുതൽ അവസാനം വരെ സകല ദൈവ ദൂതന്മാരും (മുർസലീങ്ങൾ) ഈ വിഷയത്തിൽ ഏകോപിച്ചിരിക്കുന്നു.ഇത്തരം ശിർക്ക് കാരണമല്ലാതെ അല്ലാഹു ഒരു ഉമ്മത്തിനെയും /സമൂഹത്തെയും ഒട്ടാകെ നശിപ്പിച്ചിട്ടില്ല. ഈ ശിർക്കിന്റെ അടിസ്ഥാനം അല്ലാഹുവിനോടുള്ള പ്രേമത്തിന്റെ കാര്യത്തിൽ പങ്കു ചേർക്കുക എന്നതാണ്.അല്ലാഹു പറയുന്നു :
وَمِنَ النَّاسِ مَن يَتَّخِذُ مِن دُونِ اللَّهِ أَندَادًا يُحِبُّونَهُمْ كَحُبِّ اللَّهِ
وَالَّذِينَ آمَنُواْ أَشَدُّ حُبًّا لِّلَّهِ
' അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്‍മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നത് പോലെ ഈ ആളുകള്‍ അവരെയും സ്നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ....'അപ്പോൾ അല്ലാഹുവിനെ പ്രേമിക്കുന്നത് പോലെ മറ്റെന്തിനെ /ആരെ പ്രേമിച്ചാലും അവൻ അല്ലാഹുവിനു നിദ്ദ് അഥവാ തുല്ല്യനെ കൽപ്പിച്ചു എന്നാണു അല്ലാഹു വിശദമാക്കുന്നത്.ഇതാണ് പ്രസ്തുത ആയത്തിന്റെ ഏറ്റവും ശരിയായ വിശദീകരണം.
ثُمَّ الَّذِينَ كَفَرُواْ بِرَبِّهِم يَعْدِلُونَ
'എന്നിട്ടുമതാ സത്യനിഷേധികള്‍ തങ്ങളുടെ രക്ഷിതാവിന് സമന്‍മാരെ വെക്കുന്നു 'എന്ന് അല്ലാഹു പറഞ്ഞതിന്റെ ഏറ്റവും ശരിയായ വിശദീകരണം മുശ്രിക്കുകൾ ഇബാദത്തിന്റെ വിഷയത്തിൽ അല്ലാഹുവിനെയും മറ്റുള്ളവരെയും തുല്യരാക്കി എന്നാണു
http://shamela.ws/browse.php/book-10045/page-10#page-12
MODULE 07/13.05.2018
ഇമാം മഖ്‌രീസി റഹിമഹുല്ലാഹിയുടെ (മരണം : ഹിജ്‌റ 845)
തജ്‍രീദു തൗഹീദ് തുടരുന്നു :
പാമ്പു തൊലിയുരിയുന്നതു പോലെ തൗഹീദിൽ നിന്ന് അടർന്നു പോകുന്ന മുസ്‌ലിം അവൻ മുസ്‌ലിമും മുവഹ്ഹിദും തന്നെയെന്ന് കരുതുന്നു ... അല്ലാഹുവിൽ ശരണം....
وكذلك قول المشركين في النار لأصنامهم: {تَاللَّهِ إِنْ كُنَّا لَفِي ضَلالٍ مُبِينٍ إِذْ نُسَوِّيكُمْ بِرَبِّ الْعَالَمِينَ} ،
ആശയ സംഗ്രഹം : നരകത്തിൽ വച്ച് ബഹുദൈവ വിശ്വാസികളുടെ സംസാരവും ഇപ്രകാരം തന്നെ.അല്ലാഹുവിനെ മറ്റുള്ളവരുമായി സമപ്പെടുത്തിയത് സംബന്ധിച്ച് നരകത്തിൽ വച്ച് ഇങ്ങിനെയാണ് അവർ പറയുക :
تَاللَّهِ إِنْ كُنَّا لَفِي ضَلالٍ مُبِينٍ إِذْ نُسَوِّيكُمْ بِرَبِّ الْعَالَمِينَ
അല്ലാഹുവാണ സത്യം! ഞങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു
നിങ്ങള്‍ക്ക് ഞങ്ങള്‍ ലോകരക്ഷിതാവിനോട് തുല്യത കല്‍പിക്കുന്ന സമയത്ത്
(പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 026 ശുഅറാ 89 – 103 കാണുക) :
وَأُزْلِفَتِ الْجَنَّةُ لِلْمُتَّقِينَ
( അന്ന് ) സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് സ്വര്‍ഗം അടുപ്പിക്കപ്പെടുന്നതാണ്
وَبُرِّزَتِ الْجَحِيمُ لِلْغَاوِينَ
ദുര്‍മാര്‍ഗികള്‍ക്ക് നരകം തുറന്നു കാണിക്കപ്പെടുന്നതുമാണ്
وَقِيلَ لَهُمْ أَيْنَ مَا كُنتُمْ تَعْبُدُونَ
അവരോട് ചോദിക്കപ്പെടുകയും ചെയ്യും: നിങ്ങള്‍ ആരാധിച്ചിരുന്നതെല്ലാം എവിടെപ്പോയി?
مِن دُونِ اللَّهِ هَلْ يَنصُرُونَكُمْ أَوْ يَنتَصِرُونَ
അല്ലാഹുവിനു പുറമെ അവര്‍ നിങ്ങളെ സഹായിക്കുകയോ, സ്വയം സഹായം നേടുകയോ ചെയ്യുന്നുണ്ടോ?
فَكُبْكِبُوا فِيهَا هُمْ وَالْغَاوُونَ
തുര്‍ന്ന് അവരും ആ ദുര്‍മാര്‍ഗികളും നരകത്തില്‍ മുഖം കുത്തി വീഴ്ത്തപ്പെടുന്നതാണ്
وَجُنُودُ إِبْلِيسَ أَجْمَعُونَ
ഇബ്ലീസിന്‍റെ മുഴുവന്‍ സൈന്യങ്ങളും
قَالُوا وَهُمْ فِيهَا يَخْتَصِمُونَ
അവിടെ വെച്ച് അന്യോന്യം വഴക്ക് കൂടിക്കൊണ്ടിരിക്കെ അവര്‍ പറയും:
تَاللَّهِ إِن كُنَّا لَفِي ضَلالٍ مُّبِينٍ
അല്ലാഹുവാണ സത്യം! ഞങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു
إِذْ نُسَوِّيكُم بِرَبِّ الْعَالَمِينَ
നിങ്ങള്‍ക്ക് ഞങ്ങള്‍ ലോകരക്ഷിതാവിനോട് തുല്യത കല്‍പിക്കുന്ന സമയത്ത്
وَمَا أَضَلَّنَا إِلاَّ الْمُجْرِمُونَ
ഞങ്ങളെ വഴിപിഴപ്പിച്ചത് ആ കുറ്റവാളികളല്ലാതെ മറ്റാരുമല്ല
فَمَا لَنَا مِن شَافِعِينَ
ഇപ്പോള്‍ ഞങ്ങള്‍ക്ക് ശുപാര്‍ശക്കാരായി ആരുമില്ല
وَلا صَدِيقٍ حَمِيمٍ
ഉറ്റ സുഹൃത്തുമില്ല
فَلَوْ أَنَّ لَنَا كَرَّةً فَنَكُونَ مِنَ الْمُؤْمِنِينَ
അതിനാല്‍ ഞങ്ങള്‍ക്കൊന്നു മടങ്ങിപ്പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എങ്കില്‍ ഞങ്ങള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലാകുമായിരുന്നു
إِنَّ فِي ذَلِكَ لآيَةً وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
തീര്‍ച്ചയായും അതില്‍ ഒരു ദൃഷ്ടാന്തമുണ്ട്; എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല.
ഇമാം മഖ്‌രീസി റഹിമഹുല്ലാഹി തുടരുന്നു :
ومعلوم قطعًا أن هذه التسوية لم تكن بينهم وبين الله في كونه ربّهم وخالقهم، فإنهم كانوا كما أخبر الله عنهم مقرّين بأن الله تعالى وحده هو ربّهم وخالقهم، وأن الأرض ومن فيها لله وحده، وأنه ربّ السّموات السّبع وربّ العرش العظيم، وأنه سبحانه وتعالى هو الذي بيده ملكوت كل شيءٍ، وهو يجير ولا يجار عليه، وإنما كانت هذه التسوية بينهم وبين الله تعالى في المحبّة والعبادة، فمن أحبّ غير الله تعالى وخافه ورجاه، وذلّ له كما يحبّ الله تعالى ويخافه ويرجوه؛ فهذا هو الشرك الذي لا يغفره الله، فكيف بمن كان غير الله آثر عنده وأحبّ إليه، وأخوف عنده، وهو في مرضاته أشد سعيًا منه في مرضاة الله؟. فإذا كان المسوّي بين الله وبين غيره في ذلك مشركًا، فما الظن بهذا؟، فعياذًا بالله من أن ينسلخ القلب من التّوحيد والإسلام كانسلاخ الحيّة من قشرها، وهو يظن أنه مسلم موحّد، فهذا أحد أنواع الشرك
ആശയ സംഗ്രഹം : മുശ്രിക്കുകൾഅല്ലാഹുവിനെ അവർ ആരാധിച്ചിരുന്ന അല്ലാഹുവല്ലാത്ത മറ്റു ആരാധ്യാരോട് സമമാക്കി എന്ന് പറഞ്ഞത് അല്ലാഹു റബ്ബും സൃഷ്ട്ടാവും ആണ് എന്ന വിഷയത്തിൽ അല്ല എന്നത് ഖണ്ഡിതമായി അറിയപ്പെട്ട കാര്യമാണ്.കാരണം മുശ്രിക്കുകൾ അല്ലാഹു മാത്രമാണ് അവരുടെ സൃഷ്ടാവെന്നും അവരുടെ റബ്ബെന്നും ഭൂമിയും അതിലുള്ളതും അല്ലാഹുവിനു മാത്രമുള്ളതാണെന്നും അവൻ ഏഴു ആകാശങ്ങളുടെയും മഹത്തായ അർശിന്റെയും നാഥനാണെന്നും മുഴുവന്‍ കാര്യങ്ങളുടെയും ആധിപത്യം അല്ലാഹുവിന്റെ കയ്യിലാണെന്നും അവന്‍ അഭയം നൽകുന്നുവെന്നും അവന്നെതിരായി എവിടെ നിന്നും അഭയം ലഭിക്കുകയില്ല എന്നും (അല്‍ മുഅ്മിനൂന്‍ 88 -ന്റെ ആശയം ശ്രദ്ധിക്കുക - പരിഭാഷകൻ) അംഗീകരിച്ചിരുന്നുവെന്നു അല്ലാഹു മുശ്രിക്കുകളെ സംബന്ധിച്ച് അല്ലാഹു പറഞ്ഞിട്ടുണ്ട്.
അപ്പോൾ പിന്നെ അല്ലാഹുവിനെയും അവരുടെ മറ്റു ആരാധ്യരെയും മുശ്രിക്കുകൾ സമമാക്കി എന്ന് പറഞ്ഞത് ഇബാദത്തിന്റെയും മഹബ്ബത്തിന്റെയും വിഷയത്തിലാണ്. ആരൊരുത്തൻ അല്ലാഹുവിനെ പ്രേമിക്കുന്നത് പോലെയും അവനെ ഭയക്കുന്നത് പോലെയും അവനെ ആശിക്കുന്നത് പോലെയും മറ്റൊരാളെ/മറ്റൊന്നിനെ പ്രേമിക്കുകയോ ഭയപ്പെടുകയോ ആശിക്കുകയോ കീഴ്‌വണങ്ങുകയോ ചെയ്‌താൽ അല്ലാഹു പൊറുക്കാത്ത ശിർക്ക് ആണ് അവൻ ചെയ്തത്.ഇത് മറ്റുള്ളവരെ അല്ലാഹുവിനു തുല്യം പ്രേമിക്കുകയോ ഭയപ്പെടുകയോ ഒക്കെ ചെയ്തവന്റെ കാര്യം; എന്നാൽ മറ്റുള്ളവരെ അല്ലാഹുവിനെ പ്രേമിക്കുന്നതിനേക്കാൾ പ്രേമിക്കുകയും അവരുടെ സന്നിധിയിൽ അല്ലാഹുവിന്റെ സന്നിധിയിൽ ഇല്ലാത്തത്ര ഭയപ്പാട് ഉണ്ടാവുകയും മറ്റുള്ളവരെ പ്രസാദിപ്പിക്കാൻ അല്ലാഹുവിനെ പ്രസാദിപ്പിക്കാൻ ചെയ്യുന്നതിലേറെ ശ്രമങ്ങൾ നടത്തുകയും ചെയ്യുന്ന വ്യക്തിയുടെ കഥയെന്തായിരിക്കും?അല്ലാഹുവിനെയും മറ്റുള്ളവരെയും തുല്ല്യപ്പെടുത്തുന്നവന്റെ അവസ്ഥ ഇതാണെങ്കിൽ അല്ലാഹുവിനേക്കാൾ മറ്റുള്ളവരെ ഭയക്കുകയും പ്രേമിക്കുകയും ഒക്കെ ചെയ്യുന്നവനെ സംബന്ധിച്ച് എന്ത് വിചാരിക്കണം?പാമ്പു തൊലിയുരിയുന്നതു പോലെ തൗഹീദിൽ നിന്ന് അടർന്നു പോകുന്ന പോകുന്ന മുസ്‌ലിം അവൻ മുസ്‌ലിമും മുവഹ്ഹിദും തന്നെയെന്ന് കരുതുന്നു ... അല്ലാഹുവിൽ ശരണം.... ( അപ്പോൾ ഇതാണ് ശിർക്കിന്റെ ഒരു ഇനം - അല്ലാഹു റബ്ബും സൃഷ്ട്ടാവും ആണെന്ന് അംഗീകരിക്കുന്നുവെങ്കിലും അല്ലാഹുവിനെ മാത്രം ഇലാഹായി അംഗീകരിക്കാതിരിക്കുന്ന തരം ശിർക്ക്)
http://shamela.ws/browse.php/book-10045/page-12#page-13
MODULE 08/16.05.2018
والأدلة الدّالة على أنه تعالى يجب أن يكون
وحده هو المألوه يبطل هذا الشرك، ويدحض حجج أهله، وهي أكثر من أن يحيط بها إلاّ الله، بل كل ما خلقه الله تعالى فهو آية شاهدة بتوحيده، وكذلك كل ما أمر به، فخلقه وأمره، وما فطر عليه عباده وركبه فيهم من القوى؛ شاهد بأنه الله الذي لا إله إلاّ هو، وأن كل معبود سواه باطل، وأنه هو الحق المبين، تقدس وتعالى
.
وواعجبا كيف يعصى الإله ... أم كيف يجحده الجاحد
ولله في كل تحريكةٍ ... وتسكينةٍ أبدًا شاهد
وفي كل شيءٍ له آيةٌ ... تدل على أنه واحد
ആശയ സംഗ്രഹം : അല്ലാഹു മാത്രമേ ആരാധിക്കപ്പടാൻ അർഹതയുള്ളൂ എന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഉലൂഹിയ്യത്തിലും മഹബ്ബത്തിലും വരുന്ന ശിർക്കിനെ നിരാകരിക്കുന്നുണ്ട്.അത്തരം ശിർക്കിന്റെ ആളുകളെ ആ തെളിവുകൾ ഖണ്ഡിക്കുന്നുമുണ്ട്.ധാരാളം തെളിവുകൾ ഈ വിഷയത്തിലുണ്ട്; എന്ന് മാത്രമല്ല , അല്ലാഹു പടച്ച എല്ലാ ഓരോന്നും അവന്റെ ഏകത്വത്തെ തെളിയിക്കുന്ന സത്യാ സാക്ഷ്യമായി ദൃഷ്ട്ടാന്തമാണ്.അവൻ കല്പിച്ചതു മുഴുവനും തൗഹീദിന്റെ ദൃഷ്ട്ടാന്തമാണ്.അവൻ പടക്കുകയും കൽപ്പിക്കുകയും ചെയ്തു.അവൻ ഇല്ലായ്മയിൽ നിന്ന് അവന്റെ അടിമകളെ പടച്ചതും അവരിലേക്ക് അവൻ ശക്തി ആവാഹിച്ചതും അവൻ അല്ലാതെ ഒരു ഇലാഹും ഇല്ലെന്നതിനും അവനെയല്ലാതെ ആരാധിക്കപ്പെടുന്നതെല്ലാം വ്യാജ ദൈവങ്ങളാണെന്നതിനും അവൻ വ്യക്തമായ സത്യമാണ് എന്നതിനും സാക്ഷിയാണ്/തെളിവാണ്.
ഈ വരികൾ ശ്രദ്ധിക്കൂ :
وواعجبا كيف يعصى الإله ... أم كيف يجحده الجاحد
അല്ലാഹുവിനെ ധിക്കരിക്കാൻ എങ്ങിനെ സാധിക്കും ; അത്ഭുതം തന്നെ...
നിഷേധിക്കു എങ്ങിനെ അവനെ നിഷേധിക്കാനാവും ...
ولله في كل تحريكةٍ ... وتسكينةٍ أبدًا شاهد
എല്ലാ ചലനത്തിലും എല്ലാ അടക്കത്തിലും എന്നെന്നും അല്ലാഹുവിനു സാക്ഷ്യമുണ്ട് / സാക്ഷിയുണ്ട്
وفي كل شيءٍ له آيةٌ ... تدل على أنه واحد
എല്ലാ വസ്തുക്കളിലും അവൻ ഏകനാണെന്നതിനു ദൃഷ്ട്ടാന്തമുണ്ട് .
റുബൂബിയ്യത്തിലെ ശിർക്ക് ആണ് രണ്ടാമത്തെ തരം ശിർക്ക് എന്നും അല്ലാഹു കൂടാതെ മറ്റൊരു പടച്ചവൻ ഉണ്ട് എന്ന മജൂസികളുടെ വാദം ഇതിനു ഉദാഹരണമാണെന്നും നന്മ പടക്കുന്നതു ഒരു റബ്ബും തിന്മ പടക്കുന്നതു മറ്റൊരു റബ്ബും ആണെന്നാണ് അവരുടെ വിശ്വാസമെന്നും മറ്റും ഇമാം മഖ്‌രീസി വിശദീകരിക്കുന്നതാണ് ചുവടെ ഇബാറത്തിൽ (പരിഭാഷ നൽകിയിട്ടില്ല)
والنوع الثاني من الشرك: الشرك به تعالى في الربوبيّة، كشرك من جعل معه خالقا آخر، كالمجوس وغيرهم، الذين يقولون: بأن للعالم ربّين، أحدهما خالق الخير، يقولون له بلسان الفارسيّة " يزدان "، والآخر: خالق الشر، ويقولون له بلسانهم: " أهرمن " وكالفلاسفة ومن تبعهم الذين يقولون: بأنه لم يصدر عنه إلاّ واحد بسيط، وإن مصدر المخلوقات كلها عن العقول والنفوس، وإن مصدر هذا العالم عن العقل الفعّال هو ربّ كل ما تحته ومدبّره. وهذا شرّ من شرك عبّاد الأصنام والمجوس والنّصارى، وهو أخبث شرك في العالم، إذ يتضمن من
التعطيل وجحد الإلهيّة والربوبيّة واستناد الخلق إلى غيره سبحانه وتعالى ما لم يتضمنه شرك أمة من الأمم. وشرك القدريّة مختصر من هذا، وباب يدخل منه إليه، ولهذا شبّههم الصّحابة رضي الله عنهم بالمجوس، كما ثبت عن ابن عمر وابن عبّاس رضي الله عنهم -، وقد روى أهل السنن فيهم ذلك مرفوعًا: أنهم مجوس هذه الأمة
وكثيرًا ما يجتمع
الشركان في العبد وينفرد أحدهما عن الآخر،
http://shamela.ws/browse.php/book-10045/page-13
ഇൻ ഷാ അല്ലാഹ് തുടരും
عباس برمبادن
8848787706
السلام عليكم
മഖ്രീസി ഇമാമിന് ഇങ്ങനെയൊരു കിതാബ് സ്ഥിരീകരിക്കപ്പെട്ടതാണോ....
ReplyDelete